Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങൾക്ക് ആധാർ നിർബന്ധമാക്കി

Post Office Account

ന്യൂഡല്‍ഹി∙ സാധാരണക്കാർ ഏറ്റവുമധികം ആശ്രയിക്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്കും കേന്ദ്ര സർക്കാർ ആധാര്‍ നിര്‍ബന്ധമാക്കി. 2017 ഡിസംബർ 31ന് അകം 12 അക്ക ആധാർ പോസ്റ്റ് ഓഫിസ് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നാണു ഉത്തരവ്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), ദേശീയ സമ്പാദ്യ പദ്ധതി (എൻഎസ്‌സി), കിസാൻ വികാസ് പത്ര (കെവിപി) തുടങ്ങിയ എല്ലാ നിക്ഷേപങ്ങള്‍ക്കും ആധാർ ബാധകമാക്കിയിട്ടുണ്ട്. 35 മന്ത്രാലയങ്ങൾക്കു കീഴിലുള്ള 135 പദ്ധതികൾക്ക് ഇതുവരെ ആധാർ നിർബന്ധമാക്കിയിട്ടുണ്ട്.