Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂഞ്ചിൽ വീണ്ടും പാക്കിസ്ഥാന്റെ വെടിവയ്പ്പ്; നാശനഷ്ടങ്ങളില്ല

indian-army-file-pic ഇന്ത്യൻ സൈനികൻ (ഫയൽ ചിത്രം)

പൂഞ്ച്∙ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ദിഗ്‌വാര്‍ സെക്ടറിൽ നിയന്ത്രണരേഖയ്ക്കു സമീപം പാക്കിസ്ഥാന്റെ വെടിവയ്പ്പ്. അർധരാത്രി മുതൽ ആരംഭിച്ച വെടിവയ്പ്പ് രാവിലെ വരെ തുടർന്നു. ഇന്ത്യൻ സേന ശക്തമായിത്തന്നെ തിരിച്ചടിച്ചു. ആരുടെയും ജീവനോ സ്വത്തിനോ നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.

ഇന്നലെയും ദിഗ്‌വാർ സെക്ടറിൽ പ്രകോപനമില്ലാതെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു വെടിവയ്പ്പ് ഉണ്ടായിരുന്നു. പൂഞ്ച് ജില്ലയിലെ മറ്റു പല സ്ഥലങ്ങളിലേക്കും തിങ്കളാഴ്ചയുണ്ടായ പാക്ക് വെടിവയ്പ്പിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. അഞ്ചുപേർക്കു പരുക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചു മാസങ്ങളായി പാക്കിസ്ഥാൻ നിരവധിത്തവണ വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്.