Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസിൽ തീപിടിത്തം; ഒഴിവായത് വൻദുരന്തം

കോയമ്പത്തൂർ∙ യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസ് ട്രെയിനിന്റെ രണ്ട് കോച്ചുകൾക്കു തീപിടിച്ചു. യാത്രക്കാരുടെ സമയോചിതമായ ഇടപെടലിൽ തീ അണയ്ക്കാൻ കഴിഞ്ഞതിലൂടെ വൻ ദുരന്തം ഒഴിവായി. പുലർച്ചെ നാലുമണിക്ക് കോയമ്പത്തൂരിനും വാളയാറിനും മധ്യേ ആയിരുന്നു സംഭവം. ബി 1 , ബി 2 കോച്ചുകളുടെ അടിയിലാണ് തീ പിടിച്ചത്. പുക ശ്വസിച്ച യാത്രക്കാർ ഉടൻ ചങ്ങല വലിച്ചു ട്രെയിൻ നിർത്തുകയായിരുന്നു. സുരക്ഷ ഉറപ്പാക്കിയ ശേഷം ഒരു മണിക്കൂർ വൈകിയാണ് ട്രെയിൻ യാത്ര തുടങ്ങിയത്.

related stories