Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎമ്മിന്റെ പ്രീ റിക്രൂട്ട്മെന്റ് പരിശീലനകേന്ദ്രം 30ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

cpm-representational-image Representational Image

കണ്ണൂർ∙ സിപിഎമ്മിന്റെ നേതൃത്വത്തിൽ ജില്ലയിൽ ആരംഭിക്കുന്ന പ്രീ റിക്രൂട്ട്മെന്റ് പരിശീലനകേന്ദ്രം 30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സൈന്യത്തിലേക്കും സംസ്ഥാന സർക്കാരുകൾക്കു കീഴിലുള്ള സേനാവിഭാഗങ്ങളിലേക്കും പ്രവേശത്തിന് ആഗ്രഹിക്കുന്ന യുവാക്കൾക്കായാണു സിപിഎമ്മിന്റെ നിയന്ത്രണത്തിൽ പരിശീലനകേന്ദ്രം ആരംഭിക്കുന്നത്. എല്ലാ ജില്ലകളിലും ഇത്തരം പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിങ് സെന്ററുകൾ തുടങ്ങാൻ സിപിഎം തീരുമാനമെടുത്തിരുന്നു.

സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലികളിലെ വൻ പങ്കാളിത്തം രാഷ്ട്രീയമായും സാമ്പത്തികമായും ഉപയോഗപ്പെടുത്താനാണു സിപിഎം തീരുമാനം. ചെറുപ്പക്കാരെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ ഇത്തരം പരിശീലന കേന്ദ്രങ്ങൾ കൊണ്ടു സാധിക്കുമെന്നാണു വിലയിരുത്തൽ. നിലവിൽ പരിശീലനം നൽകുന്ന സ്ഥാപനങ്ങൾ മികച്ച സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്ന കണ്ടെത്തലും പാർട്ടിയുടെ പുതിയ സംരഭത്തിന്റെ പിന്നിലുണ്ട്.

30ന് രാവിലെ 11ന് തളാപ്പിലാണ് ഉദ്ഘാടനം. മേയർ ഇ.പി. ലത ചെയർമാനും സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.കെ. വിനീഷ് ചെയർമാനുമായി സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്.