Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിലെ ടെക് യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പ്; പൊലീസുകാരൻ കൊല്ലപ്പെട്ടു

Texas Tech University shooting

ടെക്സസ്∙ യുഎസിലെ ടെക്സസിൽ ടെക് യൂണിവേഴ്സിറ്റി ക്യാംപസിൽ വെടിവയ്പ്പ്. ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. ഇന്നു വൈകിട്ടോടെയാണ് സംഭവം. അക്രമി ക്യാംപസിനുള്ളിൽ തന്നെയാണെന്ന വിലയിരുത്തലിലാണ് പൊലീസ്. ഇതേത്തുടർന്ന് ക്യാംപസ് താൽക്കാലികമായി അടച്ചു.

യൂണിവേഴ്സിറ്റി ക്യാംപസിൽ കഴിഞ്ഞ ദിവസം അധികൃതർ നടത്തിയ പരിശോധനയിൽ മയക്കുമരുന്നിന്റെ ഉപയോഗം ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്ന് പ്രതിയെന്നു സംശയിക്കുന്നയാളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ സ്റ്റേഷനിൽ എത്തിച്ചതിനുപിന്നാലെ മറ്റൊരാൾ തോക്കെടുത്ത് പൊലീസുകാരന്റെ തലയ്ക്കു വെടിവയ്ക്കുകയായിരുന്നു. തുടർ ഇയാൾ ഓടി രക്ഷപെട്ടുവെന്ന് യൂണിവേഴ്സിറ്റി വക്താവ് ക്രിസ് കുക്ക് പറഞ്ഞു. അക്രമിക്കു വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കി.