Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് കമാൻഡോകൾക്ക് വീരമൃത്യു; രണ്ട് ഭീകരരെ വധിച്ചു

Indian Army jawans

ശ്രീനഗര്‍∙ ജമ്മു കശ്മീരിലെ ബന്ദിപ്പോറ ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്കു വീരമൃത്യു. ബുധനാഴ്ച പുലര്‍ച്ചെ ഹജിന്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടു ലഷ്കർ ഭീകരരെ വധിച്ചു.

വ്യോമസേനയുടെ ഭാഗമായ ഗരുഡയിലെ രണ്ട് സൈനികരാണ് കൊല്ലപ്പെട്ടത്. ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നു സൈന്യവും പൊലീസും സംയുക്തമായി പരിശോധന നടത്തവേയാണ് വെടിവയ്പുണ്ടായത്. രാവിലെ അഞ്ചോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. 13 രാഷ്ട്രീയ റൈഫിൾസിനു നേരെയായിരുന്നു ആക്രമണം. സൈന്യം ശക്തമായി തിരിച്ചടിച്ചു.