Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വത്തുവിവരത്തിൽ അപാകത; പാലക്കാട് നഗരസഭാംഗത്തെ അയോഗ്യനാക്കി

palakkad municipality

പാലക്കാട് ∙ നഗരസഭയിലെ മുപ്പത്തിയൊന്നാം വാർഡായ പുതുപ്പള്ളിത്തെരുവിൽ നിന്നുള്ള കൗൺസിലർ സെയ്തലവിയെ പാലക്കാട് പ്രിൻസിപ്പൽ മുൻസിഫ് കോടതി അയോഗ്യനാക്കി. തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ സത്യവാങ്മൂലത്തിൽ ഭാര്യയുടെ പേരിലുള്ള സ്വത്തുവിവരങ്ങളിൽ അപാകത കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു നടപടി.

മുസ്‌ലിംലീഗ് വിമതനായ സെയ്തലവി സ്വതന്ത്ര സ്ഥാനാർഥിയായാണു മത്സരിച്ചു ജയിച്ചത്.  പരാതിക്കാരനും തൊട്ടടുത്ത എതിർസ്ഥാനാർഥിയുമായ മുസ്‌ലിംലീഗിലെ ടി.എ. അബ്ദുൽ അസീസിനെ വിജയിയായും കോടതി പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.