Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ്എയെ തകർത്ത് കൊളംബിയ; ജയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്

India Colombia US Soccer

നവി മുംബൈ∙ മൂന്നാം ജയം പ്രതീക്ഷിച്ചിറങ്ങിയ യുഎസ് സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി നൽകി കൊളംബിയ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കൊളംബിയ യുഎസ്എയെ തകർത്തുവിട്ടത്. തോൽവിയോടെ യുഎസ്എ എ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തേക്ക് വീണു. ഇന്ത്യ–ഘാന മത്സരത്തിൽ ഘാന ജയിച്ചതും യുഎസ്എയ്ക്ക് തിരിച്ചടിയായി. ഗ്രൂപ്പിൽ കൊളംബിയയാണിപ്പോൾ രണ്ടാം സ്ഥാനത്ത്. ഘാന ഒന്നാമതും.

മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ കൊളംബിയ ആദ്യ ലീഡ് നേടി.  ജുവാന്‍ വിദാലാണ് കൊളംബിയക്കായി ആദ്യ ലീഡ് സമ്മാനിച്ചത്. ഉണർന്നു കളിച്ച യുഎസ്എ 24–ാം മിനിറ്റിൽ ജോര്‍ജ് അക്കോസ്റ്റയിലൂടെ കൊളംബിയക്ക് മറുപടി നല്‍കി. രണ്ടാം പകുതിയിൽ കൊളംബിയ വീ‍ണ്ടും ലീഡെടുത്തു. 67–ാം മിനിറ്റിൽ യുഎസ് പ്രതിരോധം തകർത്ത് ലക്ഷ്യം കണ്ടത് ജുവാൻ പെനാലോസ. കൊളംബിയന്‍ ലീഡ് മറികടക്കുന്നതിനായി രണ്ടാം ഗോൾ വീണശേഷം രണ്ട് മാറ്റങ്ങൾ യുഎസ്എ ടീമിൽ വരുത്തി. 

എന്നാൽ സമനില ഗോൾ നേടാനുള്ള യുഎസ് മോഹങ്ങൾക്ക് തിരിച്ചടി നൽകിക്കൊണ്ട് കൊളംബിയ മൂന്നാം ഗോൾ നേടി. 87–ാം മിനിറ്റില്‍ ദെയ്ബര്‌ കൈസെഡോയുടെ വകയായിരുന്നു ഇത്. മത്സരത്തിൽ തോറ്റ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും പോയിന്റ് നിലയിലെ മികച്ച പ്രകടനം കണക്കാക്കി യുഎസ്എയ്ക്ക് പ്രീക്വാർട്ടർ ഉറപ്പിക്കാനാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.