Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ സ്വപ്നം വർഗീയതയില്ലാത്ത നവ ഇന്ത്യ: രാജ്നാഥ് സിങ്

rajnath singh ലക്നൗവിലെ പൊതുചടങ്ങിൽ രാജ്നാഥ് സിങ്.

ലക്നൗ∙ ജാതിയുടെ പേരിൽ വേർതിരിവില്ലാത്ത, വർഗീയതയില്ലാത്ത, ദാരിദ്ര്യവും ഭീകരവാദവുമില്ലാത്ത, എല്ലാവരും സാക്ഷരരായ ഒരു ‘നവ ഇന്ത്യ’യാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. മോദിയുടെ സ്വപ്നമാണ് മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ക്കുമുള്ളതെന്നും ലക്നൗവിലെ ഒരു പൊതുചടങ്ങിൽ മന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ നിലവിലെ അവസ്ഥയ്ക്ക് മാറ്റം വരുത്തുന്നതിനായി ഒട്ടേറെ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി ആസൂത്രണം ചെയ്ത് ന‌‌ടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. മണ്ഡലത്തിൽ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ആഭ്യന്തരമന്ത്രി നാളെ മടങ്ങും.

related stories