Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; സംഭവം ഡൽഹിയിൽ

crime-scene-representational-image Representational Image

 ന്യൂ‍ഡൽഹി∙ തെക്കൻ ഡൽഹിയിലെ സൈദുലജബിൽ യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിപിൻ ജോഷിയാണ് (26) കൊല്ലപ്പെട്ടത്. സുഹൃത്ത് ബാദൽ മണ്ഡലിന്റെ വീട്ടിലെ ഫ്രിഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി വിപിൻ ജോഷിയെ കാണാനില്ലായിരുന്നു. പൊലീസിൽ പരാതി നൽകിയതിനൊപ്പം കുടുംബാംഗങ്ങളും ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു.

ഇന്നലെ വൈകുന്നേരം വിപിനെ അന്വേഷിച്ച് കുടുംബം ബാദലിന്റെ വീട്ടിലെത്തി. അടഞ്ഞുകിടന്ന വീട്ടിൽനിന്നു ദുർഗന്ധം വന്നതിൽ സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ കുത്തിപ്പൊളിച്ചാണു മൃതദേഹം കണ്ടെത്തിയത്. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബാദലിനായി തിരച്ചിൽ തുടങ്ങി

related stories