Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോവ, ബിജെപിയും കേരളം, തെമ്മാടികളും ഭരിക്കുന്നു: മനോഹർ പരീക്കർ

Manohar Parrikar

കൊട്ടാരക്കര ∙ കേരളം ഭരിക്കുന്നതു തെമ്മാടികളാണെന്നു ഗോവ  മുഖ്യമന്ത്രി മനോഹർ പരീക്കർ. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയ്ക്കു നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗോവയും കേരളവും തമ്മിൽ വിദ്യാഭ്യാസം, സംസ്കാരം, ഭക്ഷണരീതി, ജല ലഭ്യത, ഹരിതാഭ തുടങ്ങിയ കാര്യങ്ങളിൽ സമാനതകളുണ്ട്. എന്നാൽ വ്യത്യാസം ഗോവ ബിജെപിയും കേരളം തെമ്മാടികളും ഭരിക്കുന്നു എന്നതാണെന്നു പരീക്കർ പറഞ്ഞു. പ്രതികൂലമായ സാഹചര്യങ്ങളെ മറികടന്നാണു ഗോവയിൽ  ബിജെപി ഭരണം പിടിച്ചെടുത്തത്. അവിടെ ബിജെപിക്കു ഭരിക്കാമെങ്കിൽ ഇവിടെയും ആ നേട്ടം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്നപ്പോൾ ഇസഡ് പ്ളസ് കാറ്റഗറി സുരക്ഷ ഉണ്ടായിരുന്നു. എന്നാൽ അത് ഉപയോഗിച്ചിട്ടില്ല. കേരളത്തിലേക്കാണു പോകുന്നതെന്ന് അറിഞ്ഞപ്പോൾ ചില സുഹൃത്തുകൾ പറഞ്ഞതു കമാൻഡോകളുമായി പോകണമെന്നാണ്. ആക്രമണങ്ങൾക്കു സംരക്ഷണം നൽകുന്ന മുഖ്യമന്ത്രിയാണു കേരളത്തിലുള്ളത്.

ജനരക്ഷായാത്രയിലൂടെ സിപിഎമ്മിനെ തുറന്നുകാട്ടാനുള്ള ബിജെപി പ്രവർത്തകരുടെ സമീപനത്തെ സ്വാഗതം ചെയ്യുന്നു. രാജ്യത്തു വികസനത്തിന്റെ പുതിയ യുഗപ്പിറവിയാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നു വർഷത്തെ ഭരണമെന്നും പരീക്കർ പറഞ്ഞു. 

related stories