Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോരമ ഓൺലൈൻ റോട്ടറി ഡിസ്ട്രിക്ട് 3211 റൈലയ്ക്ക് ആവേശകരമായ സമാപനം

RYLA-2017 കോളജ് വിദ്യാർ‌ഥികൾക്കായി മനോരമ ഓൺലൈനും റോട്ടറി ക്ലബ് ഓഫ് കോട്ടയം ഈസ്റ്റും ചേർന്നു കുട്ടിക്കാനം മരിയൻ കോളജിൽ നടത്തിയ ദ്വിദിന നേതൃത്വ പരിശീലന ക്യാംപ് റൈല റോട്ടറി ഡിസ്ട്രിക്ട് 3211 ഗവർണർ റൊട്ടേറിയൻ സുരേഷ് മാത്യു ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം∙ കോളജ് വിദ്യാർ‌ഥികൾക്കായി മനോരമ ഓൺലൈനും റോട്ടറി ക്ലബ് ഓഫ് കോട്ടയം ഈസ്റ്റും ചേർന്നു കുട്ടിക്കാനം മരിയൻ കോളജിൽ നടത്തിയ ദ്വിദിന നേതൃത്വ പരിശീലന ക്യാംപ് റൈല സമാപിച്ചു. റോട്ടറി ഡിസ്ട്രിക്ട് 3211 ഗവർണർ റൊട്ടേറിയൻ സുരേഷ് മാത്യു ഉദ്ഘാടനം ചെയ്തു. ഇരുനൂറോളം വിദ്യാർഥികൾ പങ്കെടുത്തു.

റവ. ഡോ: റോയി എബ്രഹാം, കോളജ് പ്രിൻസിപ്പൽ ഇ.കെ.ലൂക്ക്, മനോരമ ഓൺലൈൻ കണ്ടന്റ് കോഓർഡിനേറ്റർ ജോവി എം. തേവര, രാജു വർഗീസ്, ജോസഫ് ജോൺ, ബ്രിജേഷ് ആൻഡ്രൂസ്, ലെനിൻ സി.ജോൺ എന്നിവർ പ്രസംഗിച്ചു. ഐസ് ബ്രേക്കിങ് സെഷന് മോട്ടിവേഷൻ ട്രെയിനർ ബാൻസൻ തോമസ് ജോർജ് നേതൃത്വം നൽകി. ബിഎസ്എഫ് മുൻ ഡയറക്ടർ ജനറൽ അലക്സാണ്ടർ ഡാനിയേൽ, കോർപറേറ്റ് ട്രെയിനർ മാണി പോൾ, രമ അലക്സാണ്ടർ എന്നിവർ ക്ലാസ് എടുത്തു.

നടനും നിർമാതാവുമായ വിജയ് ബാബുവുമായുള്ള ചാറ്റ് സെഷൻ വിദ്യാർഥികൾക്ക് ഏറെ പ്രിയപ്പെട്ടതായി. റോട്ടറി യൂത്ത് ഐക്കൺ അവാർഡ് ജേതാവ് അനീഷ് മോഹൻ ജീവിതാനുഭവം പങ്കിട്ടതും വിദ്യാർഥികൾക്ക് ഉണർവേകി. സ്റ്റാർട്ടപ് വില്ലേജ് ഫൗണ്ടിങ് സിഇഒ സിജോ ജോർജ് കുരുവിളയുടെ ക്ലാസോടെയാണ് രണ്ടാം ദിവസം ആരംഭിച്ചത്. മനോരമ ഓൺലൈൻ‌ അസിസ്റ്റന്റ് കണ്ടന്റ് പ്രൊഡ്യൂസർ അമിൻ സീതി ക്ലാസെടുത്തു.

കലാമത്സരങ്ങൾ അവതരിപ്പിക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ടായിരുന്നു. ക്യാംപിൽ മികവ് പ്രകടിപ്പിച്ചവർക്ക് അവാര്‍ഡും പങ്കെടുത്തവർക്കെല്ലാം സർട്ടിഫിക്കറ്റും നല്‍കി. സമാപന ചടങ്ങിൽ സുരേഷ് മാത്യു, ഗിരീഷ് കേശവൻ, റവ. ജയിംസ് കോഴിമല, സി.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.