Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള സർക്കാരിന് അസഹിഷ്ണുതയുടെ രാഷ്ട്രീയം: കേന്ദ്രമന്ത്രി ഗഡ്കരി

Nitin Gadkari

കൊല്ലം ∙ കൊടിയുടെ നിറം നോക്കി സംസ്ഥാനങ്ങളോടു കേന്ദ്ര സർക്കാരിനു വിവേചനമില്ലെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെ വസതിയിൽ കാണാൻ വരുമ്പോൾ സമർപ്പിക്കുന്ന എല്ലാ പദ്ധതികൾക്കും അംഗീകാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജനരക്ഷായാത്രയുടെ ഭാഗമായി കന്റോൺമെന്റ് മൈതാനത്തു നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗഡ്കരി.

കേരളത്തിൽനിന്നു ഇരുമുന്നണിയിലുംപെട്ട എംപിമാർ കൊണ്ടുവരുന്ന പദ്ധതികൾ എല്ലാം അംഗീകരിച്ചു കൊടുത്തിട്ടുണ്ട്. മുൻ മുഖ്യമന്ത്രി നൽകിയ പദ്ധതികളും അംഗീകരിച്ചിരുന്നു. കേന്ദ്രത്തിനു സംസ്ഥാനങ്ങളോട് ഒരു വിവേചനവുമില്ല. എന്നാൽ ഇടതുസർക്കാരിന് ഈ സമീപനമല്ല ഉള്ളത്. അവർ അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് കാണിക്കുന്നത്. അസഹിഷ്ണുത കാണിച്ചാൽ ജനാധിപത്യം നിലനിൽക്കില്ലെന്നും ഗഡ്കരി പറഞ്ഞു.