Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടുംബശ്രീക്കും കംപാഷനേറ്റ് കോഴിക്കോടിനും രാജ്യാന്തര അംഗീകാരം

Kudumbasree, Compassionate Kozhikode

കോട്ടയം ∙ കുടുംബശ്രീ, കംപാഷനേറ്റ് കോഴിക്കോട് എന്നിവയെക്കുറിച്ച് പഠിക്കാൻ ഐക്യരാഷ്ട്ര സംഘടന. ഐക്യരാഷ്ട്ര സംഘടന വികസന പദ്ധതിയിലാണ് (യുഎൻഡിപി) കേരളത്തിലെ രണ്ട് പദ്ധതികൾ ഇടം പിടിച്ചത്.

ഇന്ത്യയിലെ യുവാക്കളും സന്നദ്ധപ്രവർത്തനവും എന്ന  പ്രമേയത്തിൽ തയാറാക്കിയ പട്ടികയിലാണ് ഇവ സ്ഥാനം പിടിച്ചത്. കോഴിക്കാട് ജില്ലാ കലക്ടര്‍ ആയിരുന്ന എന്‍.പ്രശാന്തിന്റെ നേതൃത്വത്തിലാണ് കംപാഷനേറ്റ് കോഴിക്കോട് ആരംഭിച്ചത്. സഹായങ്ങളും സേവനങ്ങളും ആവശ്യമുള്ളവര്‍ക്ക് സ്വയം സന്നദ്ധമായി എത്തിക്കുകയാണ് കംപാഷനേറ്റ് കോഴിക്കോടിന്റെ ഭാഗമായി ചെയ്യുന്നത്. വലിയ ശ്രദ്ധ നേടിയ കംപാഷനേറ്റ് കോഴിക്കോടിന്റെ മുഖ്യപ്രവർത്തകർ കൂടുതലും യുവാക്കളാണ്.

related stories