Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുപ്രധാന സാങ്കേതികവിദ്യ ഇന്ത്യൻ നാവികസേന്യ്ക്കു കൈമാറാൻ യുഎസ്

indian-navy

വാഷിങ്ടൻ ∙ വിമാനവാഹിനിക്കപ്പലുകളിൽ ഉപയോഗിക്കുന്ന സുപ്രധാനമായ ഇമാൽസ് സാങ്കേതികവിദ്യ (ഇലക്ട്രോ മാഗ്നറ്റിക് എയർക്രാഫ്റ്റ് ലോഞ്ച് സിസ്റ്റം) ഇന്ത്യൻ നാവികസേനയ്ക്കു കൈമാറുമെന്നു ട്രംപ് ഭരണകൂടം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണിന്റെ ഇന്ത്യാ സന്ദർശനത്തിനു മുന്നോടിയായാണു തീരുമാനം. ഇമാൽസ് സാങ്കേതികവിദ്യ കൈമാറണമെന്ന് അഭ്യർഥിച്ച് ഒബാമ പ്രസിഡന്റായിരുന്നപ്പോൾ ഇന്ത്യ കത്തു നൽകിയിരുന്നു.

ജനറൽ അറ്റോമിക്സ് കമ്പനി രൂപപ്പെടുത്തിയ ഇമാൽസ്, നിലവിൽ അമേരിക്കൻ വിമാനവാഹിനികളിൽ ഉപയോഗിക്കുന്നുണ്ട്. വൈദ്യുത കാന്തികശക്തി പ്രയോജനപ്പെടുത്തി, വിമാനവാഹിനികളിലെ താരതമ്യേന ചെറിയ റൺവേകളിൽനിന്നു വലിയ യുദ്ധവിമാനങ്ങളെപ്പോലും അനായാസം പറക്കാൻ സഹായിക്കുന്നതാണ് ഇമാൽസ് സാങ്കേതിക വിദ്യ.

കൈകാര്യം ചെയ്യാനെളുപ്പം, അറ്റകുറ്റപ്പണിക്കുള്ള ചെലവു കുറവ് തുടങ്ങിയ പ്രത്യേകതകളുമുണ്ടെന്നു ജനറൽ അറ്റോമിക്സ് പറയുന്നു. ഡൽഹിയിൽ ഓഫിസ് തുടങ്ങാനും കമ്പനിക്കു പദ്ധതിയുണ്ട്.