Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു മിനിറ്റിന് ഒരു രൂപ; സൈനികരുടെ സാറ്റലൈറ്റ് ഫോൺ കോൾ നിരക്ക് കുറച്ച് കേന്ദ്രസർക്കാർ

Indian Army soldiers

ന്യൂഡൽഹി∙ സൈനികർക്ക് ദീപാവലി സമ്മാനമായി സാറ്റലൈറ്റ് ഫോൺ കോൾ നിരക്കുകൾ കുറച്ച് ടെലികോം മന്ത്രാലയം. തങ്ങളുടെ പ്രിയപ്പെട്ടവരോടു കൂടുതൽ നേരം സംസാരിക്കാൻ സാറ്റലൈറ്റ് ഫോൺ കോളുകളുടെ നിരക്കുകൾ കുറയ്ക്കുകയാണെന്ന് ടെലികോം മന്ത്രി മനോജ് സിൻഹ അറിയിച്ചു. ഡിജിറ്റൽ സാറ്റലൈറ്റ് ഫോൺ ടെർമിനൽ (ഡിഎസ്പിടി) വഴിയുള്ള ഫോൺവിളികൾക്ക് മാസം 500 രൂപയും അധികം വരുന്ന ഓരോ മിനിറ്റിനും അഞ്ചു രൂപയും നൽകണമായിരുന്നു.

എന്നാൽ ഓരോ മിനിറ്റിനും ഒരു രൂപയെന്ന പുതിയ നിരക്കാണിപ്പോൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മുതൽ ഇതു പ്രാബല്യത്തിൽ വരും. മാസം 500 രൂപയെന്നതും സർക്കാർ റദ്ദാക്കി.