Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വത്തു ചോരുന്നു; പ്രസിഡന്റായത് ഡോണൾഡ് ട്രംപിന് ‘നഷ്ടക്കച്ചവടം’

USA-TRUMP/PALESTINIANS

ന്യൂയോർക്ക്∙ യുഎസ് പ്രസിഡന്റായത് ഡോണൾഡ് ട്രംപിന് വൻ നഷ്ടക്കച്ചവടം! ലോകത്തിലെ ധനികരെ അവതരിപ്പിക്കുന്ന ഫോബ്സ് പട്ടികയിൽ യുഎസ് ധനികരിൽ ട്രംപിന്റെ സ്ഥാനം ഇടിഞ്ഞു – കഴിഞ്ഞ തവണ സ്ഥാനം 156 ആയിരുന്നുവെങ്കിൽ ഇത്തവണ 248–ാം സ്ഥാനത്താണ്.

കഴിഞ്ഞ വർഷം 370 കോടി ഡോളറായിരുന്നു (24,050 കോടി ഇന്ത്യൻ രൂപ) സ്വത്തെങ്കിൽ ഇത്തവണ അത് 310 കോടി ഡോളറായി ( (20,150 കോടി രൂപ) കുറഞ്ഞു. തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് തനിക്ക് ആയിരം കോടി ഡോളറിന്റെ (65,000 കോടി ഇന്ത്യൻ രൂപ) സ്വത്തുണ്ടെന്നായിരുന്നു ട്രംപിന്റെ വീരവാദം. ഇതു ശരിയല്ലെന്നു ഫോബ്സിന്റെ മുൻവർഷത്തെ പട്ടികകളും തെളിയിക്കുന്നുണ്ട്.

മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബിൽ ഗേറ്റ്സ് (8900 കോടി ഡോളർ) ആണ് ഇത്തവണയും പട്ടികയിൽ ഒന്നാമൻ.