Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രസർക്കാർ പറഞ്ഞ നല്ലനാളുകളുടെ ദീപാവലി എവിടെ? വിമർശിച്ച് ശിവസേന

Shiv Sena

മുംബൈ∙ ദീപാവലി വന്നു പോകുമെന്നും എന്നാൽ രാജ്യത്തെ സാമ്പത്തിക പിന്നോക്കാവസ്ഥ എന്നു തീരുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നു ശിവസേന. പാർട്ടി മുഖപത്രമായ സാമ്നയിലെഴുതിയ മുഖപ്രസംഗത്തിലാണ് ശിവസേന കേന്ദ്രസർക്കാരിനുനേരെ കടുത്ത വിമർശനം ഉന്നയിച്ചത്.

കേന്ദ്രസര്‍ക്കാർ വരുമെന്നു പറഞ്ഞ നല്ല നാളുകളുടെ (അച്ഛേ ദിൻ) ദീപാവലി എവിടെ? ജിഎസ്ടി, നോട്ടു നിരോധനം തുടങ്ങിയ കേന്ദ്രസർക്കാർ തീരുമാനങ്ങൾക്ക് മറുപടി നൽകാൻ ജനങ്ങൾ തയാറാകണമെന്നും സാമ്നയിലൂടെ ശിവസേന ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ സാഹചര്യങ്ങളെ കുറിച്ച് തെറ്റായ സന്ദേശമാണ് നിലവിൽ പ്രചരിപ്പിക്കുന്നത്. നോട്ടു നിരോധനത്തിന്റെ ദുരിതങ്ങൾ വീണ്ടും വരാതിരിക്കാനും സമ്പാദിച്ച പണം നഷ്ടപ്പെടാതിരിക്കാനും ലക്ഷ്മി പൂജയിൽ ജനങ്ങൾ പ്രാർത്ഥിക്കണം.

കർഷക ആത്മഹത്യകൾക്ക് എന്തുകൊണ്ട് അവസാനം ഉണ്ടാകുന്നില്ല, കഴിഞ്ഞ സർക്കാർ പൂർണമായും ഇല്ലാതാക്കിയ ലോഡ് ഷെഡിങ് തിരിച്ചു വന്നതെങ്ങനെ? എന്തുകൊണ്ടാണ് രാജ്യത്ത് വ്യവസായങ്ങൾ തകർന്നു കൊണ്ടിരിക്കുന്നത്? തൊഴിലില്ലായ്മ വർധിച്ചുകൊണ്ടിരിക്കുന്നതെങ്ങനെയാണ്? മുഖപ്രസംഗത്തിലൂടെ ശിവസേന ചോദിച്ചു.

related stories