Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലർച്ചെ ശബരിമല ദർശനം നടത്തി ദിലീപ് – വിഡിയോ

Dileep-at-Sabarimala ശബരിമലയിൽ ദർശനം നടത്തിയ ദിലീപ് മേൽശാന്തിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ. ചിത്രം: ഫെയ്സ്ബുക്

സന്നിധാനം∙ നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി. പുലർച്ചെ ആറു മണിയോടെ എത്തിയ ദിലീപ് സന്നിധാനത്തും മാളികപ്പുറത്തും ദർശനം നടത്തി. തുടർന്ന് രണ്ട് മേൽശാന്തിമാരെയും തന്ത്രിയെയും കണ്ടു. നെയ്യഭിഷേകവും, പുഷ്പാഭിഷേകവും വഴിപാടും സന്നിധാനത്ത് ദിലീപ് നടത്തി.

യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽപ്പെട്ട് ജയിലിൽ ആയിരിക്കുമ്പോൾ തന്നെ ശബരിമലയിലേക്കുള്ള വ്രതാനുഷ്ഠാനങ്ങളിൽ ആയിരുന്നു ദിലീപ് എന്നു വാർത്തകളുണ്ടായിരുന്നു. താടിയും മുടിയും വളർത്തിയ ദിലീപ് അതിനാവശ്യമായ തയാറെടുപ്പുകളും നടത്തിയിരുന്നു.

related stories