Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാം ശനി, ഞായര്‍ ഒഴികെയുള്ള 2018ലെ പൊതു അവധി വിജ്ഞാപനമായി

Holiday

തിരുവനന്തപുരം ∙ അടുത്ത വര്‍ഷത്തെ രണ്ടാം ശനി, ഞായര്‍ എന്നിവയൊഴികെയുള്ള പൊതു അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ച് സംസ്ഥാന പൊതുഭരണ വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. അവധി ദിവസങ്ങൾ ഇങ്ങനെ:

മന്നം ജയന്തി - ജനുവരി രണ്ട്, റിപ്പബ്ലിക് ദിനം – ജനുവരി 26, ശിവരാത്രി – ഫെബ്രുവരി 13,  പെസഹ വ്യാഴം – മാര്‍ച്ച് 29, ദു:ഖ വെളളി – മാര്‍ച്ച് 30, മെയ് ദിനം – മെയ് 1, ഈ ദുല്‍- ഫിത്തര്‍ (റംസാന്‍) - ജൂണ്‍ 15, സ്വാതന്ത്ര്യദിനം - ഓഗസ്റ്റ് 15, ബക്രീദ് - ഓഗസ്റ്റ് 22, ഒന്നാം ഓണം - ഓഗസ്റ്റ് 24, തിരുവോണം - ഓഗസ്റ്റ് 25, നാലാം ഓണം (ശ്രീനാരായണ ഗുരു ജയന്തി) ഓഗസ്റ്റ്  27, അയ്യങ്കാളി ജയന്തി - ഓഗസ്റ്റ്  28, മുഹറം – സെപ്റ്റംബര്‍  20, ശ്രീനാരായണ ഗുരു സമാധി- സെപ്റ്റംബര്‍  21,  ഗാന്ധി ജയന്തി -  ഒക്ടോബര്‍  രണ്ട്,  മഹാനവമി - ഒക്ടോബര്‍ 18, വിജയദശമി - ഒക്‌ടോബര്‍  19,  ദീപാവലി - നവംബര്‍ 6,  മിലാദ് - ഇ-ഷെരീഫ് (നബിദിനം) - നവംബര്‍ 20, ക്രിസ്മസ് - ഡിസംബര്‍ 25

രണ്ടാം ശനി/ഞായര്‍ വരുന്ന പൊതു അവധി ദിനങ്ങള്‍:

ഈസ്റ്റര്‍ - ഏപ്രില്‍ 1, അംബേദ്കര്‍ ജയന്തി -ഏപ്രില്‍ 14, വിഷു - ഏപ്രില്‍ 15, കര്‍ക്കിടക വാവ് - ഓഗസ്റ്റ് 11, മൂന്നാം ഓണം - ആഗസ്റ്റ് 26,  ശ്രീകൃഷ്ണ ജയന്തി - സെപ്റ്റംബര്‍ 2

നിയന്ത്രിത അവധികള്‍: അയ്യാ വൈകുണ്ഡ സ്വാമി ജയന്തി -മാര്‍ച്ച് 12, വിശ്വകര്‍മ്മ ദിനം - സെപ്റ്റംബര്‍ 17