Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേങ്ങരയിൽ ഭരണവിരുദ്ധ വികാരം ഉപയോഗപ്പെടുത്താന്‍ സാധിച്ചില്ല: യൂത്ത് ലീഗ്

malappuram-vengara-block-3

കോഴിക്കോട് ∙ വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉപയോഗപ്പെടുത്താന്‍ യുഡിഎഫിനു സാധിച്ചില്ലെന്നു യൂത്ത് ലീഗ്. വോട്ടുകുറഞ്ഞതു സംബന്ധിച്ചു പാർട്ടി പരിശോധിക്കുമെന്നു പറഞ്ഞതിനെ യൂത്ത് ലീഗ് സ്വാഗതം ചെയ്യുന്നുവെന്നും ലീഗ് പ്രവർത്തകർ കൂടുതൽ‍ രാഷ്ട്രീയ വിദ്യാഭ്യാസം നേടേണ്ടതുണ്ടെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് അഭിപ്രായപ്പെട്ടു. 

മുസ്‌ലിം ലീഗിനെ ഒരു മതസംഘടനയ്ക്കും തീറെഴുതി നല്‍കിയിട്ടില്ല. ലീഗ് നേതാക്കൾ മതസംഘടനയുടെ നിര്‍ദേശം അനുസരിച്ചല്ല പ്രവര്‍ത്തിക്കേണ്ടത്. ലീഗ് നേതാക്കൾ എങ്ങനെ പ്രവര്‍ത്തിക്കണമെന്നും അഭിപ്രായം പറയണമെന്നുമെല്ലാം മതസംഘടനകള്‍ തീരുമാനിക്കേണ്ട. അത് മുസ്‌ലിം ലീഗ് തന്നെ തീരുമാനിക്കും. പ്രവര്‍ത്തകര്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തേണ്ടത് പാർ‍ട്ടിയുടെ ചട്ടക്കൂടില്‍ നിന്നുവേണം. യൂത്ത് ലീഗ് നേതാക്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ പാർട്ടി തള്ളുകയോ വിലക്കുകയോ ചെയ്തിട്ടില്ലെന്നും ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു.