Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിർത്തി, ആഭ്യന്തര സംഘർഷം: ഒരു വർഷത്തിനിടെ മരിച്ചത് 383 പൊലീസുകാർ

Police Officers

ന്യൂഡൽഹി∙ അതിർത്തിയിലെ വെടിവയ്പിലും ആഭ്യന്തര സംഘർഷങ്ങളിലും ഒരു വർഷത്തിനിടെ മരിച്ചത് 383 പൊലീസ് ഉദ്യോഗസ്ഥരെന്ന് രഹസ്യാന്വേഷണ വിഭാഗം തലവൻ രാജീവ് ജെയിൻ. പൊലീസ് സ്മൃതി ദിനത്തിൽ സംസാരിക്കുമ്പോഴാണ്, 2016 സെപ്റ്റംബർ മുതൽ 2017 ഓഗസ്റ്റ് വരെ ജോലിക്കിടെ മരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം അദ്ദേഹം വെളിപ്പെടുത്തിയത്.

ഉത്തർപ്രദേശ് 76, സിആർപിഎഫ് 49, ചത്തീസ്ഗഡ് 23, ബംഗാൾ 16, ബിഎസ്എഫ് 56, ജമ്മു കശ്മീർ 42, ഡൽഹിയിലും സിഐഎസ്എഫിലുമായി 13, ബിഹാർ, കർണാടക 12, ഐടിബിപി 11 എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം. ഇന്ത്യ– പാക്ക് അതിർത്തിയിലെ വെടിവയ്പ്, ജമ്മു കശ്മീർ സംഘർഷം, നക്സൽ ഏറ്റുമുട്ടൽ, മറ്റു ക്രമസമാധാന പ്രശ്നങ്ങൾ എന്നിവയിലാണ് അധികംപേരും മരിച്ചത്.

ചൈനീസ് സേനയുടെ വെടിവയ്പിൽ കൊല്ലപ്പെട്ട 10 പൊലീസുകാർക്കും 1959ൽ ഇന്ത്യയ്ക്കു വേണ്ടി ജീവൻ വെടിഞ്ഞ 34,400 പേർക്കും ഉൾപ്പെടെ ആദരാഞ്ജലി അർപ്പിക്കുന്നതിനാണു പൊലീസ് സ്മൃതി ദിനം ആചരിക്കുന്നത്.