Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ് പ്രതാപത്തെ ‘ഡീമോ–ണറ്റൈസ്’ ചെയ്യരുത്: ‘മെർസലി’നു പിന്തുണയുമായി രാഹുൽ

Rahul-gandhi-1

ന്യൂഡൽഹി∙ വിജയ് ചിത്രമായ ‘മെർസലി’നു പിന്തുണയുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. തമിഴ് സംസ്കാരത്തിന്റെയും ഭാഷയുടെയും സുപ്രധാന ആവിഷ്കാരമാണ് സിനിമ. ഈ സിനിമയിൽ ഇടപെട്ട് തമിഴ് പ്രതാപത്തെ ‘ഡീമോ–ണറ്റൈസ്’ ചെയ്യരുത് – രാഹുൽ ട്വിറ്ററിൽ കുറിച്ചു. ചിത്രത്തിൽ ജിഎസ്ടി, നോട്ടു നിരോധനം തുടങ്ങിയവയ്ക്കതിരായ പരാമർശങ്ങളിൽ ബിജെപി പരസ്യമായി എതിർപ്പു പ്രകടിപ്പിച്ചിരുന്നു.

പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കുശേഷമെത്തിയ സിനിമയിലെ ചില സംഭാഷണങ്ങളാണ് വിവാദമായത്. ‘സിംഗപ്പൂരില്‍ ഏഴുശതമാനം ജിഎസ്ടിയുള്ളപ്പോള്‍ ഇന്ത്യയിൽ അത് 28 ശതമാനമാണ്. കുടുംബബന്ധം തകര്‍ക്കുന്ന ചാരായത്തിനു ജിഎസ്ടിയില്ല, പക്ഷേ ജീവന്‍ രക്ഷിക്കേണ്ട മരുന്നിനുണ്ട്’ – ചിത്രത്തിൽ പറയുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിമർശനം ശക്തമായതിനെ തുടർന്ന് വിവാദ രംഗങ്ങൾ നീക്കം ചെയ്യുകയാണെന്ന് നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു.

എന്നാൽ കമൽഹാസനും പാ രഞ്ജിത്തുമടക്കം നിരവധിപ്പേർ ചിത്രത്തിനു പിന്തുണയുമായെത്തിയിട്ടുണ്ട്.