Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പീഡനം: സരിതയുടെ പരാതി ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടില്ലെന്ന് ‍ഡിജിപി

Behra-8-5-2017-1

തിരുവനന്തപുരം∙ സോളര്‍ കേസിലെ മുഖ്യപ്രതി സരിത എസ്.നായര്‍ നല്‍കിയ പുതിയ പരാതി ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. നിയമോപദേശം ലഭിച്ചശേഷം സാധ്യമായ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, സരിതയുടെ പരാതി ഡിജിപി ലോക്നാഥ് ബെഹ്റ നിയമോപദേശത്തിനായി കൈമാറി. പൊലീസ് ആസ്ഥാനത്തുള്ള നിയമോപദേശകയ്ക്കാണു പരാതി കൈമാറിയത്. നിയമോപദേശം ലഭിച്ചശേഷമേ തുടർനടപടികൾ തീരുമാനിക്കൂ. നിലവിൽ ക്രൈംബ്രാഞ്ച് സംഘം സോളാറിലെ സാമ്പത്തിക തട്ടിപ്പടക്കമുള്ള മുൻപരാതികൾ അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞദിവസമാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ ലൈംഗിക പീഡനം അടക്കം ആരോപിച്ച് സരിത പരാതി നൽകിയത്. 

Read more at: യുഡിഎഫിലെ ചിലർക്ക് സ്ത്രീ ഉപഭോഗവസ്തു; സരിതയുടെ പരാതിയിലെ പ്രസക്തഭാഗങ്ങൾ...

പീഡിപ്പിക്കപ്പെട്ടെന്ന തന്റെ പരാതികളിൽ രണ്ടു തവണ  നടപടിയൊന്നും ഉണ്ടായില്ലെന്നാണു മുഖ്യമന്ത്രി പിണറായി വിജയനു സരിത.എസ്.നായർ പരാതി നൽകിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു രണ്ടു തവണ പരാതി നൽകി. എന്നാൽ സർക്കാരിന്റെ ഭാഗമായവരായിരുന്നു പ്രതിസ്ഥാനത്തുണ്ടായിരുന്നത്.  പരാതി വ്യാജമാണെന്ന ആക്ഷേപം ഉയർത്തി അന്നു കേസ് അട്ടിമറിക്കപ്പെടുകയായിരുന്നു. പരാതി അവഗണിക്കപ്പെട്ടു, നീതി ലഭിച്ചില്ല. ഈ സാഹചര്യത്തിൽ തന്റെ പരാതി പ്രത്യേക സംഘം അന്വേഷിക്കണമെന്നും സരിത മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പരാതി തുടർനടപടികൾക്കായി മുഖ്യമന്ത്രി ഡിജിപിക്കു കൈമാറിയിരുന്നു.