Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹന്ദ്‍വാരയില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു; പാക്ക് കറൻസികൾ പിടിച്ചെടുത്തു

rifle-pak-currency ഭീകരനില്‍നിന്നു കണ്ടെത്തിയ തോക്കും പാക്കിസ്ഥാൻ കറൻസികളും. ചിത്രം:എഎന്‍ഐ, ട്വിറ്റർ

ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഹന്ദ‍്‍വാരയിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ലങ്കേറ്റ് ഏരിയയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്നു രാവിലെ പ്രദേശത്തു സൈനിക നീക്കം നടന്നത്. കൊല്ലപ്പെട്ട ഭീകരന്റെ കയ്യിൽനിന്നു പാക്കിസ്ഥാൻ കറൻസികളും സൈന്യം കണ്ടെത്തി.

ഒരു ഗ്രനേഡ്, തോക്ക് എന്നിവയും മരിച്ചയാളുടെ കൈവശമുണ്ടായിരുന്നു. പുലർച്ചെ അഞ്ചു മണിയോടെ അനൻവാനിൽനിന്നാണു വെടിവെപ്പ് തുടങ്ങിയത്. സൈന്യം കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും തിരിച്ചുവെടിവച്ചതോടെ ഭീകരനെ വെടിയുതിർത്തു കൊല്ലുകയായിരുന്നെന്നു ഉന്നത സൈനിക വൃത്തങ്ങൾ അറിയിച്ചു.