Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനരക്ഷായാത്രയിൽ പങ്കെടുത്ത പൊലീസുകാരന് സസ്പെൻഷൻ

police

പത്തനംതിട്ട∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിച്ച ജനരക്ഷായാത്രയിൽ പങ്കെടുത്തതിന് പൊലീസുകാരന് സസ്പെൻഷൻ. ചിറ്റാർ സ്റ്റേഷനിലെ പൊലീസുകാരൻ ഗിരിജേന്ദ്രനെയാണ് സസ്പെൻഡ് ചെയ്തത്. ഇതു സംബന്ധിച്ച് റിപ്പോർട്ടു ലഭിച്ചിരുന്നെന്നും അതിനനുസരിച്ചാണു നടപടിയെന്നും  ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോ അറിയിച്ചു.