Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിന്റെ ചുമരിടിഞ്ഞു വീണു മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു

പാലക്കാട് ∙ പെരുമാട്ടി കല്യാണപേട്ടയിൽ വീടിന്റെ ചുമരിടിഞ്ഞു വീണു മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു. കല്യാണപേട്ട സുദേവന്റെ ഭാര്യ വിജയകുമാരി (50), മകൾ സുജനയുടെ മകൻ പ്രജുൽ (രണ്ടര) എന്നിവരാണു മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം.

വിജയകുമാരി പ്രജുലിനെയെടുത്ത് സമീപത്തെ വീട്ടിലെത്തിയതായിരുന്നു.അവിടെ സംസാരിച്ചു നിൽക്കുന്നതിനിടെ ചുമർ ഇരുവടുടെയും ദേഹത്തേയ്ക്കു തകർന്നു വീഴുകയായിരുന്നു. സമീപവാസികളും നാട്ടുകാരും ചേർന്ന് ഇരുവരെയും പുറത്തേയ്ക്കെടുത്തു ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

related stories