Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രേറ്റര്‍ നോയ്ഡയില്‍ മലയാളി പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായി

Malayali Student missing in Delhi

ന്യൂഡൽഹി∙ ഡല്‍ഹി ഗ്രേറ്റര്‍ നോയ്ഡയില്‍ മലയാളിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെയും കൂട്ടുകാരിയേയും കാണാതായി. കേന്ദ്രീയവിദ്യാലയത്തിലെ വിദ്യാര്‍ഥിനികളാണ് ഇരുവരും. പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് ഫോട്ടോസ്റ്റാറ്റ് എടുക്കാനും മറ്റു പഠനോപകരണങ്ങൾ വാങ്ങുന്നതിനുമായി സുഹൃത്തിനൊപ്പം കുട്ടി വീട്ടിൽനിന്നു പോകുകയായിരുന്നു. വളരെനേരെ കഴിഞ്ഞും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷിച്ചപ്പോൾ കുട്ടികളെത്തി ബുക്കുകൾ വാങ്ങിയതായി കണ്ടെത്തി. എന്നാൽ ഫോട്ടോസ്റ്റാറ്റ് എടുത്തിരുന്നില്ല. അവിടെനിന്നും കുട്ടികളെ കാണാതായെന്നാണ് കരുതുന്നത്.