Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രമേശ് ചെന്നിത്തലയുടെ 'പടയൊരുക്കം': യുഡിഎഫ് യോഗം ഇന്ന്

ramesh-chennithala-and-oommen-chandy

തിരുവനന്തപുരം∙ മന്ത്രി തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ടിൽ തീരുമാനം നീളുന്നതിനിടെ ഇന്ന് യുഡിഎഫ് യോഗം. നവംബർ ഒന്നിന് ആരംഭിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ  'പടയൊരുക്കം' യാത്രയുടെ ഒരുക്കങ്ങളാണു യോഗത്തിന്റെ മുഖ്യ അജന്‍ഡ. രാവിലെ പത്തരയ്ക്കു കന്റോൺമെന്റ് ഹൗസിലാണു യോഗം ചേരുന്നത്.

കായൽ കയ്യേറ്റം, സോളർ കേസ്, വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലം, ബിജെപിയുടെ ഇടപെടലുകൾ തുടങ്ങിയ രാഷ്ട്രീയ വിഷയങ്ങളും യോഗത്തിൽ ചർച്ചയായേക്കും. സംസ്ഥാന നേതാക്കളെ കൂടാതെ, എറണാകുളം മുതല്‍‍ തിരുവനന്തപുരം വരെയുള്ള എഴു ജില്ലകളിൽ നിന്നുള്ള യുഡിഎഫ് ജില്ലാ കൺവീനർമാരും പാർട്ടി ജില്ലാ പ്രസിഡന്റുമാരും പങ്കെടുക്കുന്നുണ്ട്.