Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടിയുടെ ഏറ്റവും വലിയ ഗുണം ഉപഭോക്താക്കൾക്ക്: പ്രധാനമന്ത്രി മോദി

Narendra Modi

ന്യ‍ൂഡൽഹി∙ ജിഎസ്ടിയുടെ ഏറ്റവും വലിയ ഗുണം അനുഭവിക്കുക ഉപഭോക്താക്കളാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി രാജ്യത്തു പുതിയൊരു വ്യാപാര സംസ്കാരത്തിനു രൂപം നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള രാജ്യാന്തര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി. ജിഎസ്ടി ഏർപ്പെടുത്തുന്നതിലൂടെ വില കുറയും. ഇതിന്റെ പ്രയോജനം ഉപഭോക്താക്കൾക്കു ലഭിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

ഭരണനിർവഹണത്തിന്റെ ഒഴിവാക്കാനാകാത്ത ഭാഗമാണ് ഉപഭോക്തൃ സംരക്ഷണം. ഇക്കാര്യത്തെക്കുറിച്ച് വേദങ്ങളിലും പറഞ്ഞിട്ടുണ്ട്. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള പുതിയ നിയമം രൂപകൽപ്പന ചെയ്തുകൊണ്ടിരിക്കുകയാണ്. ഉപഭോക്തൃ ശാക്തീകരണം അതിന്റെ പ്രധാന ഭാഗമാണ്. സർക്കാരിന്റെ പ്രധാന പരിഗണന ഉപഭോക്താക്കളുടെ സംരക്ഷണമാണ്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കുമേൽ നിയമം കർശനമാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

2022ൽ എല്ലാവർക്കും വീടെന്ന സ്വപ്നം സാധ്യമാക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുകയാണെന്നും മോദി പറഞ്ഞു.

related stories