Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലക്കാട് ഐഐടി ക്യാംപസ് നിർമിക്കാൻ കേന്ദ്രത്തിന്റെ വക 1000 കോടി

IIT Palakkad

ന്യൂഡല്‍ഹി∙ പാലക്കാട് അടക്കം രാജ്യത്തെ ആറ് ഐഐടികൾക്ക് സ്ഥിരം ക്യാംപസ് നിര്‍മിക്കാൻ 7002.42 കോടി രൂപ കേന്ദ്രം അനുവദിച്ചു. ആയിരം കോടിയിലേറെ രൂപ പാലക്കാട് ഐഐടിക്ക് ലഭിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കറുടെ ഓഫിസ് അറിയിച്ചു. 2021ല്‍ രണ്ടാം ഘട്ടത്തില്‍ 2000 കോടി രൂപയാണു പാലക്കാടിന് ലഭിക്കുക.

2014ൽ ആണ് കേന്ദ്രം ഐഐടി പ്രഖ്യാപിച്ചത്. 2015–16 അധ്യയന വർഷം പ്രവർത്തനം തുടങ്ങി. 500 ഏക്കർ സ്ഥലമാണ് ക്യാംപസ് നിർമിക്കാനായി കണ്ടുവച്ചിരിക്കുന്നത്. തുക അനുവദിച്ച കേന്ദ്ര സർക്കാരിനെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അഭിനന്ദിച്ചു.