Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും പുലിയാക്രമണം; മലക്കപ്പാറയിൽ പതിമൂന്നുകാരന്റെ മുഖത്തും കാലിലും പരുക്ക്

Leopard Representational Image

തൃശൂർ∙ മലക്കപ്പാറയിൽ പുലി ആക്രമണത്തിൽ 13 വയസ്സുകാരനു പരുക്ക്. മുഖത്തും കാലിനും മുറിവേറ്റ ബാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടം തൊഴിലാളി വേലുച്ചാമിയുടെ മകനും എട്ടാം ക്ലാസ് വിദ്യാർഥിയുമായ  ദിവിൻ കുമാറിനെയാണു ടാറ്റ എസ്റ്റേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. പേടിച്ചരണ്ട് കുട്ടി നിരീക്ഷണത്തിലാണ്. കൂടുതൽ ചികിത്സ വേണ്ടിവന്നാൽ ഉരുളിക്കൽ ആശുപത്രിയിലേക്കു മാറ്റിയേക്കും.

related stories