Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിൽ സാമൂഹിക വിരുദ്ധർ ഓട്ടോ തീവച്ചു നശിപ്പിച്ചു

Auto

കണ്ണൂർ∙ വലിയ അരീക്കമലയിലെ കല്ലാ ദിനേശന്റെ ഓട്ടോറിക്ഷ സാമൂഹ്യവിരുദ്ധർ അഗ്നിക്കിരയാക്കി. തിങ്കൾ ഉച്ചയ്ക്കാണു സംഭവം. വലിയ അരീക്കമലയിൽനിന്നു വഞ്ചിയം തട്ടിലേക്ക് ഓട്ടം പോയതായിരുന്നു. പണം വാങ്ങാൻ 300 മീറ്റർ അകലെയുള്ള വീട്ടിൽ പോയി വരുമ്പോഴാണ് തീ കത്തിയത്. സമീപവാസികളാണ് തീ അണച്ചത്. കുടിയാന്മല പൊലീസിൽ പരാതി നൽകി.