Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൈറ്റാനിക്കിലെ രക്ഷാപ്രവർത്തന ചിത്രങ്ങൾ ലേലത്തിൽ വിറ്റു, 45,000 ഡോളറിന്

spl-titanic

ബോസ്റ്റൺ∙ വർഷങ്ങൾക്കു മുമ്പ് കടലിൽ തകർന്ന ടൈറ്റാനിക് കപ്പലിന്റെ രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങളടങ്ങിയ ആൽബം ലേലത്തിൽ‌ വൻതുകയ്ക്ക് വിറ്റുപോയി. 45,000 യുഎസ് ഡോളർ (2918475.00 രൂപ) മൂല്യത്തിനാണ് ആൽബം ലേലത്തിൽ‌ പോയത്. രക്ഷാ പ്രവർത്തനം നടത്തിയ ആർഎംഎസ് കാർപാത്തിയ എന്ന കപ്പലിലുണ്ടായിരുന്ന ലൂയീസ് ഓഗ്ഡെന്റാതായിരുന്നു ആൽബം.

1911–12 വരെ ഓഗ്ഡെനും ഭാര്യയും ചേർന്ന് നടത്തിയ സാഹസിക യാത്രകളിലെടുത്ത ചിത്രങ്ങളാണ് ആൽബത്തിൽ പ്രധാനമായുള്ളതെന്നാണ് ലേലക്കമ്പനി അറിയിച്ചിട്ടുള്ളത്. അമ്പതോളം ചിത്രങ്ങളുള്ള ആൽബത്തില്‍ നടുവിലെ ആറു പേജുകളിലായാണ് ടൈറ്റാനിക്ക് രക്ഷാ പ്രവർത്തനത്തിന്റെ ചിത്രങ്ങൾ അടങ്ങിയിട്ടുള്ളത്. 29 ഫോട്ടോകൾ ഈ വിഭാഗത്തിലായുണ്ട്. ലൈഫ് ബോട്ടുകളുടെയും വടക്കൻ അത്‍ലാന്റിക് സമുദ്രത്തിലെ ഒഴുകി നടക്കുന്ന മഞ്ഞു മലകളുടെ ചിത്രവും ആൽബത്തിലുണ്ട്. ആൽബത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഫോട്ടോകൾ നശിച്ചിട്ടില്ല.

titanic-1

1912 ഏപ്രില്‍ 14 രാത്രിയാണ് കന്നിയാത്രയിൽ അറ്റ്‌ലാന്റിക് സമുദ്രത്തിൽ ടൈറ്റാനിക് കപ്പല്‍ മുങ്ങുന്നത്. 1522 പേരാണ് മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ കപ്പൽ ദുരന്തത്തിൽ കൊല്ലപ്പെട്ടത്. 712 പേര്‍ ദുരന്തത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തി.