Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഴിഞ്ഞത്ത് നാട്ടുകാർ സമരം പിൻവലിക്കാതെ ചർച്ചയില്ലെന്ന് സർക്കാർ

vizhinjam-strike വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തു സമരം നടത്തുന്ന നാട്ടുകാർ.

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തു നാട്ടുകാർ നടത്തുന്ന സമരം പിൻവലിക്കാതെ ചർച്ചയില്ലെന്നു സർക്കാർ. എന്നാൽ, ആവശ്യങ്ങളിൽ രേഖാമൂലമുള്ള ഉറപ്പു ലഭിക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിൽ നാട്ടുകാരും ഉറച്ചുനിൽക്കുകയാണ്. ഇതോടെ വിഴിഞ്ഞം തുറമുഖ നിർമാണം അനിശ്ചിതത്വത്തിലായി.

നഷ്ടപരിഹാര പാക്കേജ് അടക്കമുള്ള ആനുകൂല്യങ്ങൾ വൈകുന്നതിൽ പ്രതിഷേധിച്ചാണു കഴിഞ്ഞ ആറു ദിവസമായി പദ്ധതി പ്രദേശത്തു നാട്ടുകാർ വിഴി‍ഞ്ഞം ഇടവകയുടെ നേതൃത്വത്തിൽ സമരം ചെയ്യുന്നത്. കലക്ടറുടെ സാന്നിധ്യത്തിൽ ഇന്നു ചർച്ച നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ സമരം പിൻവലിക്കാതെ ഇനി ചർച്ചയില്ലെന്നു സമരത്തിനു നേതൃത്വം നൽകുന്ന വിഴിഞ്ഞം പള്ളി വികാരിയെ കലക്ടർ അറിയിച്ചു. തീരത്തുനിന്നു വലവീശുന്ന കരമടി തൊഴിലാളികളുടെ നഷ്ടപരിഹാരത്തുക കൊടുത്തുതീർക്കുകയും വീടുകളിൽ വിള്ളൽ വീണവർക്കു നഷ്ടപരിഹാരം നൽകുകയും ചെയ്യാതെ സമരം പിൻവലിക്കുന്ന പ്രശ്നമില്ലെന്നാണു നാട്ടുകാരുടെ നിലപാട്.

ഇതോടെ തുറമുഖ നിർമാണം പുനരാരംഭിക്കാനാവാത്ത സ്ഥിതിയായി. നിർമാണപ്രവർത്തനത്തിനാവശ്യമായ വസ്തുക്കളുമായെത്തിയ ലോറികൾ പദ്ധതിപ്രദേശത്തിനു പുറത്ത് ആറുദിവസമായി നിർത്തിയിട്ടിരിക്കുകയാണ്. നിർമാണം തടസപ്പെട്ടത്തിൽ അദാനി ഗ്രൂപ്പ് ആശങ്ക അറിയിച്ചിട്ടും സമരം തീർക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകുന്നില്ല എന്നാണ് ആക്ഷേപം.  

related stories