Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി മുഖ്യശത്രു; രാഹുൽ ഗാന്ധിയെ ജനങ്ങൾ കേൾക്കുന്നു: ശിവസേന

sanjay-raut സഞ്ജയ് റാവത്ത്

മുംബൈ∙ ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രുവെന്നു എൻഡിഎ സഖ്യകക്ഷിയായ ശിവസേന. ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ മൂന്നാം വാർഷികം ആഘോഷിക്കുന്ന വേളയിലാണു ശിവസേന എംപി സഞ്ജയ് റാവത്തിന്റെ പ്രസ്താവന. കഴിഞ്ഞ മൂന്നുവർഷത്തിനിടയ്ക്കു കോൺഗ്രസ് ഉപാധ്യക്ഷനു മാറ്റങ്ങൾ വന്നെന്നു പറഞ്ഞ റാവത്ത് രാഹുൽ ഗാന്ധിയെ പുകഴ്ത്തുകയും ചെയ്തു. നാസിക്കിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാരാഷ്ട്രയിൽ ബിജെപിയുടേതാണു സർക്കാർ. ഞങ്ങൾ സർക്കാരിനെ പിന്തുണയ്ക്കുന്നുവെന്നേയുള്ളൂ. കോൺഗ്രസിനെയും എന്‍സിപിയെയും എതിർക്കുന്നതിനു പകരം ബിജെപി ശിവസേനയെയാണു ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ ബിജെപിയാണു ഞങ്ങളുടെ മുഖ്യശത്രു. പാർട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി ശിവസേന ഒരുങ്ങിത്തുടങ്ങി.

ബിജെപിയുമായി സഖ്യമുണ്ടെങ്കിലും ഇല്ലെങ്കിലും തിരഞ്ഞെടുപ്പിൽ പോരാടാൻ ശിവസേന തയാറാണ്. ജനങ്ങൾ എല്ലാവരും അംഗീകരിക്കുന്നയാളാകണം നേതാവ്. 2014 മുതൽ രാഹുൽ ഗാന്ധിയിൽ വ്യക്തമായ മാറ്റങ്ങളുണ്ട്. ജനങ്ങൾക്ക് അദ്ദേഹത്തെ കേൾക്കാൻ താല്‍പ്പര്യം വന്നുതുടങ്ങിയെന്നും റാവത്ത് കൂട്ടിച്ചേർത്തു.