Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിനി ലോറി കാറുമായി കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരുക്ക്

Accident

കണ്ണൂർ∙ പിലാത്തറ പീരിക്കുതടത്തിൽ പാചകവാതക സിലിണ്ടറുമായി വരികയായിരുന്ന മിനിലോറി കാറുമായി ഇടിച്ചു മൂന്നു പേർക്കു പരുക്കേറ്റു. നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ചാണു നിന്നത്.

മിനിലോറി ഡ്രൈവർ കോയപ്ര ദിനേശൻ, കാർ യാത്രക്കാരായ അർജുൻ, കൃഷ്ണകുമാർ എന്നിവർക്കാണു പരുക്കേറ്റത്. ചൊവ്വാഴ്ച പുലർച്ചെ നാലിനു പിലാത്തറ ദേശീയപാതയിൽ സംഗം ഓഡിറ്റോറിയത്തിനടുത്തായിരുന്നു അപകടം. പരുക്കേറ്റവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.