Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാലക്കുടി രാജീവ് വധം: ഉദയഭാനുവിനെതിരെ എട്ടു പ്രധാന തെളിവുകൾ

Adv Udayabhanu

കൊച്ചി∙ ചാലക്കുടി തവളപ്പാറയിൽ ഭൂമിയിടപാടുകാരൻ രാജീവിനെ കൊലപ്പെടുത്തിയ കേസിൽ അഭിഭാഷകൻ സി.പി. ഉദയഭാനുവിനെതിരെ എട്ടു സുപ്രധാന തെളിവുകളുമായി പൊലീസ്. സംഭവത്തിലെ ഗൂഢാലോചന തെളിയിക്കുന്ന തെളിവുകളാണ് പ്രധാനമായും ഉദയഭാനുവിനെതിരെ ഉള്ളത്. റിയൽ എസ്റ്റേറ്റ് ഇടപാടിൽ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ നടത്തിയ ഗുണ്ടായിസമാണ് രാജീവിന്റെ കൊലപാതകത്തിൽ കലാശിച്ചത്. പരിയാരം തവളപ്പാറയിൽ കോൺവന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ സെപ്റ്റംബർ 29ന് രാവിലെയാണു രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്.

Read more at: ചാലക്കുടി രാജീവ് വധം നാലുപ്രതികളുടെ കയ്യബദ്ധം: സി.പി. ഉദയഭാനു...

പൊലീസിന്റെ കൈവശമുള്ള എട്ട് പ്രധാന തെളിവുകൾ ഇവ:

∙ ഉദയഭാനു കൊല്ലുമെന്നു ചൂണ്ടിക്കാട്ടി രാജീവ്, ഡിജിപിക്കും മുഖ്യമന്ത്രിക്കും നൽകിയ പരാതി

∙ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജി

∙ രാജീവ് അവശനിലയിലാണെന്ന് ചാലക്കുടി ഡിവൈഎസ്പിയെ വിളിച്ചറിയിച്ചത്

∙ രാജീവിനെ മർദിച്ച് പണം വാങ്ങിനൽകാൻ ചാലക്കുടി ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടത്

∙ മറ്റു പ്രതികളുമായുള്ള ഫോൺ വിളികൾ

∙ പാട്ടഭൂമി ഉടമയുടെ മൊഴി

∙ രാജീവുമായുള്ള ഭൂമി ഇടപാടു രേഖകളും അവയിലെ പൊരുത്തക്കേടുകളും

∙ കൊലപാതകശേഷം ഉദയഭാനുവും മറ്റുപ്രതികളും ഒരേ ടവർ ലൊക്കേഷനിൽ വന്നതിന്റെ വിവരങ്ങൾ