Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി മെട്രോ എംഡിയായി മുഹമ്മദ് ഹനീഷ് ചുമതലയേറ്റു

Mohammed Hanish

കൊച്ചി ∙ കൊച്ചി മെട്രോ റയിൽ ലിമിറ്റഡിന്റെ പുതിയ എംഡിയായി എ.പി.എം. മുഹമ്മദ് ഹനീഷ് ചുമതലയേറ്റു. മഹാരാജാസ് മുതൽ പേട്ട വരെയുള്ള പാത പൂർത്തിയാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് മുഹമ്മദ്  ഹനീഷ് പറഞ്ഞു. യാത്രാനിരക്കു കുറയ്ക്കുന്ന കാര്യത്തിൽ വിശദമായ ചർച്ച ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും സംതൃപ്തമായ അഞ്ചുവർഷമാണ് കടന്നുപോയതെന്ന് എംഡി സ്ഥാനമൊഴിഞ്ഞ ഏലിയാസ് ജോർജ് പ്രതികരിച്ചു.