Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാഥ തിരുവനന്തപുരത്ത് എത്തുമ്പോൾ തോമസ് ചാണ്ടി രാജിവയ്ക്കും: ചെന്നിത്തല

Ramesh Chennithala

കണ്ണൂർ∙ കയ്യേറ്റം നടത്തിയെന്നു സ്ഥിരീകരിച്ച് റിപ്പോർട്ടുള്ള സാഹചര്യത്തിൽ മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജിവെച്ചില്ലെങ്കിൽ ചാണ്ടിയെ പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണം. സത്യസന്ധതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെടും. പിണറായി വിജയനാണു ചാണ്ടിയെ സംരക്ഷിക്കുന്നത്. ആരുടെ പിൻബലത്തിലാണ് ചാണ്ടി തൂങ്ങി നിൽക്കുന്നത്? എല്ലാവരേയും വെല്ലുവിളിക്കുന്നത്?

പടയൊരുക്കം ജാഥ തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും തോമസ് ചാണ്ടി രാജിവയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു. ജാഥയ്ക്ക് ശ്രീകണ്ഠപുരത്തു നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തോമസ് വക്കത്താനം അധ്യക്ഷമായ പരിപാടിയിൽ പ്രേമചന്ദ്രൻ എംപി, ഷാനിമോൾ ഉസ്മാൻ, സി.പി. ജോൺ, സതീശൻ പാച്ചേനി, കെ.സി.ജോസഫ്, സണ്ണി ജോസഫ് എന്നിവരും പ്രസംഗിച്ചു.