Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; ഒരു പൊലീസുകാരന് വീരമൃത്യു

indian army patroling at loc

ശ്രീനഗർ ∙ ജമ്മു കശ്മീരിൽ പൊലീസ് സംഘത്തെ ലക്ഷ്യമിട്ട് ഭീകരർ നടത്തിയ വെടിവയ്പിൽ ഒരു പോലീസുകാരന് വീരമൃത്യു. മറ്റൊരാൾക്ക് ഗുരുതരമായി പരുക്കറ്റു. ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയിലാണ് സംഭവം. ഭീകരർക്കായി പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു.

രാജ്പോറയിലെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് ഭീകരർ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ പൊലീസുകാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എസ്.പി. പാനി അറിയിച്ചു. അതേസമയം, ഇതു പൊലീസ് സ്റ്റേഷനു നേരെയുള്ള ആക്രമണം ആയിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.