Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറ്റലോണിയ മുൻ പ്രസിഡന്റ് കാർലസ് പുജമോണ്ടും മന്ത്രിമാരും കീഴടങ്ങി

Carles Puigdemont

മഡ്രിഡ് ∙ ബൽജിയത്തിലേക്കു കടന്ന കാറ്റലോണിയ മുൻ പ്രസിഡന്റ് കാർലസ് പുജമോണ്ടും നാലു മുൻ മന്ത്രിമാരും പൊലീസിൽ കീഴടങ്ങി. യൂറോപ്യൻ അറസ്റ്റ് വാറന്റ് ഉണ്ടായിരുന്ന അഞ്ചു പേരും ബെൽജിയം പൊലീസിനു മുൻപാകെയാണ് കീഴടങ്ങിയത്. ഇവരെ സ്പെയിനിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ബ്രസ്സൽസ് പ്രോസിക്യൂട്ടർ പറഞ്ഞു.

സ്പെയിൻ ദേശീയ കോടതിയിൽ ഹാജരാകുന്നതിനു പകരം ബൽജിയത്തിൽ തുടർന്നുകൊണ്ട് അന്വേഷണവുമായി സഹകരിക്കാമെന്ന പുജമോണ്ടിന്റെ നിലപാട് സ്പാനിഷ് ജഡ്ജി നേരത്തേ തള്ളിയിരുന്നു. വിഡിയോ കോൺഫറൻസ് അനുവദിക്കണമെന്ന അഭ്യർഥനയും കോടതി അംഗീകരിച്ചില്ല. സ്പെയിൻ സർക്കാർ പിരിച്ചുവിട്ട കാറ്റലോണിയ മന്ത്രിസഭയിലെ എട്ട് മുൻ മന്ത്രിമാർ ജയിലിലാണ്. 

സ്വാതന്ത്ര്യപ്രഖ്യാപനം വന്ന ഉടനെ പുജമോണ്ടിനെയും മന്ത്രിമാരെയും സ്പെയിൻ ഭരണകൂടം പുറത്താക്കിയിരുന്നു. പ്രവിശ്യാ സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥര്‍ എത്തി നിയന്ത്രണവും ഏറ്റെടുത്തു. പുജമോണ്ടിനും കൂട്ടര്‍ക്കുമെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ സ്പാനിഷ് സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ നടപടി തുടങ്ങി.