Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യന്ത്രം ഉപയോഗിച്ച് മുറ്റത്തെ കാട് വൃത്തിയാക്കവേ ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു

x-default

ചെമ്പേരി∙ യന്ത്രം ഉപയോഗിച്ച് വീട്ടുമുറ്റം വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു.  ചെറിയ അരീക്കമലയിലെ സൂപ്പർ സ്റ്റോൺ ക്രഷർ സെക്യൂരിറ്റി ജീവനക്കാരൻ പുളിമരംചീത്ത പുതുപ്പറമ്പിൽ സെബാസ്റ്റ്യൻ (ഷാജി-48) ആണ് മരിച്ചത്. അയൽവാസിയുടെ വാടകവീടിന്റെ മുറ്റം വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

വീടിന്റെ പുറംചുമരിനോട് ചേർന്നുണ്ടായിരുന്ന എർത്ത് കമ്പിയിൽ കുടുങ്ങിയ കാടുവെട്ടു യന്ത്രം വേർപെടുത്താൻ ശ്രമിച്ചപ്പോൾ ഷോക്കേറ്റു വീഴുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ പ്ലാസ്റ്റിക് കസേര ഉപയോഗിച്ച് ഷാജിയെ കമ്പിയിൽനിന്ന് തട്ടിമാറ്റി. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം വീട്ടിലെത്തിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചെറിയ അരീക്കമല സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.