Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ട് അസാധുവാക്കല്‍ തീരുമാനം സാമ്പത്തിക കൂടോത്രം: മന്ത്രി തോമസ് ഐസക്

TM Thomas Isaac

തിരുവനന്തപുരം∙ നോട്ടു നിരോധനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക കൂടോത്രമെന്നു ധനമന്ത്രി തോമസ് ഐസക്. നോട്ടു നിരോധനം വിവരക്കേടാണ്. വാചകമടിയിൽ അഭിരമിച്ചുകഴിയുന്ന മോദി, രാജ്യത്തെ എടുത്ത് അമ്മാനമാടുകയാണെന്നും തോമസ് ഐസക് ആരോപിച്ചു.

നോട്ടു നിരോധനം നടന്ന് ഒരുവർഷം തികയുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനമാണു തോമസ് ഐസക് ഉന്നയിച്ചിരിക്കുന്നത്. ദോഷമല്ലാതെ ഒരുഗുണവും നോട്ടുനിരോധനം മൂലമുണ്ടായിട്ടില്ല. നോട്ടുനിരോധനം വഴി നരേന്ദ്ര മോദി രാജ്യത്തെ നിക്ഷേപാന്തരീക്ഷം തകർത്തു. ആത്മവിശ്വാസത്തിന്റെ അന്തരീക്ഷം നഷ്ടമായി. സമ്പദ്‌രംഗത്തെ ഡിജിറ്റൽവൽക്കരണമൊക്കെ വെറും വാചകമടിയായെന്നും തോമസ് ഐസക് പരിഹസിച്ചു.

നോട്ടു നിരോധനം വഴി മൂന്നര ലക്ഷം കോടിരൂപയുടെയെങ്കിലും ഉൽപാദന നഷ്ടം രാജ്യത്തിനുണ്ടായെന്നും തോമസ് ഐസക് പറ‍ഞ്ഞു.

related stories