Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ ഹെലികോപ്റ്റർ അപകടം: മൻസൂർ ബിൻ മുഖ്റിൻ രാജകുമാരൻ മരിച്ചു

Prince Mansour bin Muqrin

ജിദ്ദ∙ യെമൻ അതിർത്തിയോടു ചേർന്നു കിടക്കുന്ന അസീർ മേഖലയിലെ ഡപ്യൂട്ടി ഗവർണർ മൻസൂർ ബിൻ മുഖ്റിൻ രാജകുമാരൻ (43) ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. അദ്ദേഹത്തിന്റെ കൂടെ ഔദ്യോഗിക യാത്രയിലായിരുന്ന അസീർ മേഖല മേയർ, ഗവർണറേറ്റ് അണ്ടർ സെക്രട്ടറി, മാനേജർ എന്നിവരും മരിച്ചതായാണു റിപ്പോർട്ട്. ഇവർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ റഡാറിൽനിന്നു അപ്രത്യക്ഷമായിരുന്നു.

അസീർ മേഖലയിലെ സാലിഹിയ്യ പ്രദേശം സന്ദർശിക്കുമ്പോഴാണു ഡപ്യൂട്ടി ഗവർണർക്കും സംഘത്തിനും അപകടം സംഭവിച്ചത്. കോപ്റ്റർ തകരാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.

2015ൽ ഏതാനും കാലം കിരീടാവകാശിയായിരുന്ന മുഖ്‌രിൻ രാജകുമാരന്റെ മകനാണു സംഭവത്തിൽ കൊല്ലപ്പെട്ട മൻസൂർ രാജകുമാരൻ. ക്യാബിനറ്റ് പദവിയോടെ രാജാവിന്റെ പ്രത്യേക ഉപദേഷ്ടാവായി മൻസൂർ നിയമിതനായിരുന്നു.