Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാപ്പിനിശ്ശേരി വേളാപുരത്ത് കഞ്ചാവും ഹുക്കയുമായി രണ്ടുപേർ പിടിയിൽ

Ganja Hookah

പാപ്പിനിശ്ശേരി∙ കഞ്ചാവും വലിക്കാനുപയോഗിക്കുന്ന ഹുക്കയുമായി രണ്ട് യുവാക്കളെ വേളാപുരത്ത് പാപ്പിനിശ്ശേരി എക്സൈസ് അറസ്റ്റ് ചെയ്തു. റെയിൽവെ സ്റ്റേഷനു സമീപം പന്തലത്ത് സലീഷ് (32), വേളാപുരം പുതിയാണ്ടി ഹൗസിൽ ഷാനവാസ് (21) എന്നിവരെയാണ് റേഞ്ച് ഓഫീസർ എം.ദിലീപും സംഘവും പിടികൂടിയത്.

സലീഷിന്റെ കയ്യിൽനിന്ന് 12 ഗ്രാം കഞ്ചാവും ഷാനവാസിൽ നിന്ന് 10 ഗ്രാം കഞ്ചാവും ഹുക്കയുമാണ് പിടികൂടിയത്. പ്രദേശങ്ങളിൽ കഞ്ചാവിന്റെ  വിതരണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടന്ന റെയ്ഡിലാണ് ഇവർ പിടിയിലായത്. പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.