Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തളിപ്പറമ്പിൽ ചികിത്സയിലായിരുന്ന രോഗി കഴുത്തുമുറിച്ച് ജീവനൊടുക്കി

Thankamani

തളിപ്പറമ്പ്∙ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗി കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു. കുറ്റ്യേരി സ്വദേശി രാമചന്ദ്രന്റെ ഭാര്യ പുഴക്കര തങ്കമണിയാണ് (46) വെള്ളിയാഴ്ച പുലർച്ചെ ജീവനൊടുക്കിയത്. താലൂക്ക് ആശുപത്രിയിൽ ടൈഫോയ്ഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പുലർച്ചെ രണ്ടരയോടെ ആശുപത്രിയിലെ ശുചിമുറിയിൽ കയറി ബ്ലേഡുകൊണ്ട് കഴുത്തു മുറിക്കുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു. ഗുരുതര നിലയിൽ കണ്ടെത്തിയ തങ്കമണിയെ ഉടനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

related stories