Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാം പാദത്തിൽ ഗോൾരഹിത സമനില; 2018 ലോകകപ്പിനു യോഗ്യത നേടാനാകാതെ ഇറ്റലി പുറത്ത്

Sweden's players ഇറ്റലിയെ മറികടന്ന് 2018ലെ റഷ്യൻ ലോകകപ്പിനു യോഗ്യത നേടിയ സ്വീഡിഷ് താരങ്ങളുടെ ആഹ്ലാദം. നിരാശനായി നിൽക്കുന്ന ഇറ്റാലിയൻ താരം ചെല്ലിനിയെയും കാണാം.

മിലാൻ ∙ മഞ്ഞക്കാർഡുകളുടെ അതിപ്രസരം കണ്ട മൽസരത്തിൽ സ്വീഡന്റെ മഞ്ഞപ്പടയ്ക്കെതിരെ ഗോളടിക്കാൻ മറന്ന ഇറ്റലി അടുത്ത വർഷം റഷ്യയിൽ നടക്കുന്ന ലോകകപ്പിനു യോഗ്യത നേടാനാകാതെ പുറത്ത്. ഇറ്റലിയുടെ സ്വന്തം മൈതാനത്ത് ഇന്നു പുലർച്ചെ നടന്ന യൂറോപ്യൻ പ്ലേ ഓഫ് മൽസരത്തിന്റെ രണ്ടാം പാദം ഗോൾരഹിത സമനിലയിൽ അവസാനിച്ചതോടെയാണ് ഇറ്റലി പുറത്തായത്. ഇതോടെ ഇരുപാദങ്ങളിലുമായി 1–0നു പിന്നിലായ ഇറ്റലി പുറത്തായി. പരുക്കൻ അടവുകൾ ഏറെ കണ്ട മൽസരത്തിൽ ഒൻപതു മഞ്ഞക്കാർഡുകളാണ് റഫറി പുറത്തെടുത്തത്.

വെള്ളിയാഴ്ച സ്റ്റോക്ഹോമിലെ ഫ്രണ്ട്സ് അറീനയിൽ നടന്ന ആദ്യപാദത്തിലേറ്റ ഒരു ഗോളിന്റെ തോൽവിയാണ് അസൂറിപ്പടയുടെ ലോകകപ്പ് സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തിയത്. മൽസരത്തിന്റെ 61–ാം മിനിറ്റിൽ ജേക്കബ് ജൊനാസനാണ് സ്വീഡന്റെ വിജയഗോൾ നേടിയത്. കഴിഞ്ഞ അറുപതു വർഷത്തിനിടെ ഇറ്റലിയില്ലാതെ നടക്കുന്ന ആദ്യ ലോകകപ്പാകും റഷ്യയിലേത്. 2006നു ശേഷം സ്വീഡൻ ലോകകപ്പ് യോഗ്യത നേടുന്നതും ഇതാദ്യം. ഇതുവരെ ലോകകപ്പ് നേടിയിട്ടുള്ള രാജ്യങ്ങളിൽ റഷ്യൻ ലോകകപ്പിന് യോഗ്യത നേടാനാകാതെ പോയ ഏക ടീമും ഇറ്റലി തന്നെ.

വിശദമായ വാർത്തയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക