Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിമാർ പാർട്ടികളെ നിയന്ത്രിച്ചാൽ ഇങ്ങനെയാകും: കാനം രാജേന്ദ്രന്‍

kanam-rajendran കാനം രാജേന്ദ്രൻ മാധ്യമങ്ങളോടു സംസാരിക്കുന്നു.

തിരുവനന്തപുരം∙ പാർട്ടികളാണ് സാധാരണ ഗതിയിൽ മന്ത്രിമാരെ നയിക്കേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എന്നാൽ മന്ത്രിമാർ പാർട്ടിയെ നിയന്ത്രിക്കാൻ തുടങ്ങിയാൽ ഇങ്ങനെയൊക്കെയിരിക്കും. തോമസ് ചാണ്ടി ചെയ്തത് തെറ്റാണെന്നുള്ള കാര്യത്തിൽ സംശയമില്ല. വിഷയത്തിൽ ഹൈക്കോടതിയുടെ പരാമർശങ്ങൾ ഗൗരവതരമാണ്. മന്ത്രിസഭയ്ക്കു കൂട്ടുത്തരവാദിത്തം ഇല്ലെന്ന പരാമർശം ഗൗരവമേറിയതെന്നും കാനം വ്യക്തമാക്കി. തോമസ് ചാണ്ടിയുടെ വീഴ്ചകളാണ് ഈ സാഹചര്യം സൃഷ്ടിച്ചതെന്നും കാനം കൂട്ടിച്ചേർത്തു.

തോമസ് ചാണ്ടി വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മറ്റാരോടും കൂടിയാലോചിക്കാതെ അദ്ദേഹത്തിനു തീരുമാനമെടുക്കാം. മുന്നണി മര്യാദയുടെ ഭാഗമായി മറ്റൊരു പാർട്ടിയെക്കുറിച്ചു പരസ്യമായി പുറത്തുപറയാൻ തയാറല്ല. ഞങ്ങൾ പങ്കെടുക്കുന്ന യോഗത്തിൽ അതുന്നയിച്ചിട്ടുണ്ടെന്നും കാനം വ്യക്തമാക്കി.  

related stories