Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അതിവേഗ പുകമഞ്ഞ്’: ചൈനയിൽ 30 വാഹനങ്ങൾ കൂട്ടിയിടിച്ച് 18 മരണം– വിഡിയോ

Accident-China ചൈനയിലെ കൂട്ട വാഹനാപകടത്തിന്റെ വിഡിയോ ദൃശ്യത്തിൽനിന്ന്. (ചിത്രത്തിനു കടപ്പാട്: ട്വിറ്റർ, ചൈന സിൻഹുവ ന്യൂസ്)

ചൈന∙ കിഴക്കൻ ചൈനയിലെ അൻഹുയി പ്രവിശ്യയിലെ അതിവേഗപാതയിൽ കൂട്ടവാഹനാപകടത്തിൽ നിരവധി മരണം. ട്രക്കുകളും ബസുകളും ഉൾപ്പെടെ മുപ്പതിലധികം വാഹനങ്ങളാണ് കൂട്ടിയിച്ചത്. ഇതുവരെ 18 പേർ മരിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 21 പേർക്കു പരുക്കേറ്റു.

അപകടത്തിന്റെ കൃത്യമായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. എന്നാൽ, ‘അതിവേഗ പുകമഞ്ഞാണ്’ അപകടമുണ്ടാക്കിയതെന്നു പ്രാദേശിക മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി. ചെറിയ കൂട്ടിയിടി വലിയ വാഹനാപകടമായി മാറുകയായിരുന്നു. ഫ്യുയാങ് സിറ്റിയിൽ രാവിലെയുണ്ടായ കൂട്ടിയിടിയെത്തുടർന്ന് നിരവധി വാഹനങ്ങൾക്കു തീപിടിച്ചെന്ന് സിൻഹുവ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. റോഡിൽ പുകനിറഞ്ഞിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

അപകടത്തെത്തുടർന്ന് നാലു കിലോമീറ്ററോളം നീളത്തിൽ വാഹനങ്ങൾ കുരുങ്ങിക്കിടന്നു. ഹെലികോപ്ടർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനങ്ങൾ നീക്കി റോഡ് ഗതാഗതയോഗ്യമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.